ബുക്ക് ഡൊണേഷൻ പ്രൊജക്റ്റ്

ST.STEPHEN'S COLLEGE, PATHANAPURAM 

നമ്മുടെ കോളേജ്  ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ  ശേഖരിക്കേണ്ടത്  ഒരു  അടിയന്തര  ആവശ്യം  ആയിരിക്കുന്നു . ഈ  പരിശ്രമത്തിൽ  ഏവരും  ആത്മാർഥമായി  പങ്കെടുക്കണമെന്ന്  താൽപര്യപ്പെടുന്നു .


എങ്ങനെ ഈ പ്രോജക്ടിൽ പങ്കാളികൾ ആകാം ?


  • കോളേജിലെ  വിവിധ  ഡിപ്പാർട്മെന്റുകളുടെ  നേതൃത്വത്തിൽ പുസ്തകങ്ങൾ  സമാഹരിച്ചു ലൈബ്രറിയിലേക്ക്  നൽകാവുന്നതാണ് .


  • കോളേജിലെ  ജീവനക്കാർ എല്ലാ  വർഷവും  ഒരു  പുസ്തകം  എങ്കിലും  ലൈബ്രറിയിലേക്ക്  നൽകുന്നത്  ഉചിതമാണ്.


  • അധ്യാപകരുടെ  പബ്ലിക്കേഷനുകൾ, പി എച്ച് ഡി തീസിസ് , എം എസ്  സി വിദ്യാർത്ഥികളുടെ  പ്രൊജക്റ്റിന്റെ    കോപ്പി  എന്നിവ  ലൈബ്രറിയിലേക്ക് നൽകാവുന്നതാണ്.


  • വിദ്യാർത്ഥികൾക്കും  ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  സംഭാവന  ചെയ്യാനാകും . വ്യക്തികളായും കൂട്ട് ചേർന്നും ക്ലാസുകളായും  ഈ യത്നത്തിൽ  പങ്കാളികൾ  ആകാവുന്നതാണ് .


  • വിദ്യാർത്ഥികൾക്കും  ജീവനക്കാർക്കും  തങ്ങളുടെ ജീവിതത്തിലെ  ജന്മദിനം  പോലുള്ള  ദിവസങ്ങളിൽ  ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ നൽകാം .  ഇത്തരത്തിൽ ശേഖരിക്കുന്ന പുസ്തകങ്ങൾ അവയുടെ നിലവാരം അനുസരിച്ചു  കോളേജിന്റെ  കമ്മ്യൂണിറ്റി ലൈബ്രറികളിലേക്ക്  ഉപയോഗിക്കുവാൻ  കഴിയും. കോളേജിന്റെ  പരിസര വാസികളായ കുട്ടികൾക്കായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ലൈബ്രറികളാണിത് . നിലവിൽ രണ്ട്  കമ്മ്യൂണിറ്റി ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട് .


  • കോളേജിൽ പഠനം  പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും  മുൻ അദ്ധ്യാപകർക്കും  മുൻ ജീവനക്കാർക്കും ഈ ഉദ്യമത്തിൽ   പങ്കെടുക്കാവുന്നതാണ് .


  • സ്വന്തമായി  പുസ്തക  ശേഖരമുള്ള   സ്നേഹിതർക്കും ലൈബ്രറിയിലേക്ക്  പുസ്തക  ശേഖരം  സംഭാവനയായി  നൽകാം .


പുസ്തകങ്ങൾ  നൽകുന്ന  വ്യക്തികളുടെ  പേരും  മറ്റ്  വിവരങ്ങളും  പുസ്തകത്തിൽ  മുദ്രണം  ചെയ്യുന്നതാണ് . പ്രത്യേക  രജിസ്റ്ററിൽ പുസ്തകത്തിന്റെ  വിവരങ്ങൾ ചേർത്ത് ലൈബ്രറിയിൽ  വായനക്കാർക്ക്  ലഭ്യമാക്കുന്നതാണ് . ഇത്തരം പ്രവർത്തനങ്ങൾ തലമുറകൾക്കു  പ്രചോദനമാകും . ഈ പ്രോജക്ടിലേക്കു  താങ്കളുടെ  സഹായം  ഉറപ്പാക്കുമല്ലോ.


Comments