Thursday, 27 March 2025

ബുക്ക് ഡൊണേഷൻ പ്രൊജക്റ്റ്

ST.STEPHEN'S COLLEGE, PATHANAPURAM 

നമ്മുടെ കോളേജ്  ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ  ശേഖരിക്കേണ്ടത്  ഒരു  അടിയന്തര  ആവശ്യം  ആയിരിക്കുന്നു . ഈ  പരിശ്രമത്തിൽ  ഏവരും  ആത്മാർഥമായി  പങ്കെടുക്കണമെന്ന്  താൽപര്യപ്പെടുന്നു .


എങ്ങനെ ഈ പ്രോജക്ടിൽ പങ്കാളികൾ ആകാം ?


  • കോളേജിലെ  വിവിധ  ഡിപ്പാർട്മെന്റുകളുടെ  നേതൃത്വത്തിൽ പുസ്തകങ്ങൾ  സമാഹരിച്ചു ലൈബ്രറിയിലേക്ക്  നൽകാവുന്നതാണ് .


  • കോളേജിലെ  ജീവനക്കാർ എല്ലാ  വർഷവും  ഒരു  പുസ്തകം  എങ്കിലും  ലൈബ്രറിയിലേക്ക്  നൽകുന്നത്  ഉചിതമാണ്.


  • അധ്യാപകരുടെ  പബ്ലിക്കേഷനുകൾ, പി എച്ച് ഡി തീസിസ് , എം എസ്  സി വിദ്യാർത്ഥികളുടെ  പ്രൊജക്റ്റിന്റെ    കോപ്പി  എന്നിവ  ലൈബ്രറിയിലേക്ക് നൽകാവുന്നതാണ്.


  • വിദ്യാർത്ഥികൾക്കും  ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  സംഭാവന  ചെയ്യാനാകും . വ്യക്തികളായും കൂട്ട് ചേർന്നും ക്ലാസുകളായും  ഈ യത്നത്തിൽ  പങ്കാളികൾ  ആകാവുന്നതാണ് .


  • വിദ്യാർത്ഥികൾക്കും  ജീവനക്കാർക്കും  തങ്ങളുടെ ജീവിതത്തിലെ  ജന്മദിനം  പോലുള്ള  ദിവസങ്ങളിൽ  ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ നൽകാം .  ഇത്തരത്തിൽ ശേഖരിക്കുന്ന പുസ്തകങ്ങൾ അവയുടെ നിലവാരം അനുസരിച്ചു  കോളേജിന്റെ  കമ്മ്യൂണിറ്റി ലൈബ്രറികളിലേക്ക്  ഉപയോഗിക്കുവാൻ  കഴിയും. കോളേജിന്റെ  പരിസര വാസികളായ കുട്ടികൾക്കായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ലൈബ്രറികളാണിത് . നിലവിൽ രണ്ട്  കമ്മ്യൂണിറ്റി ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട് .


  • കോളേജിൽ പഠനം  പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും  മുൻ അദ്ധ്യാപകർക്കും  മുൻ ജീവനക്കാർക്കും ഈ ഉദ്യമത്തിൽ   പങ്കെടുക്കാവുന്നതാണ് .


  • സ്വന്തമായി  പുസ്തക  ശേഖരമുള്ള   സ്നേഹിതർക്കും ലൈബ്രറിയിലേക്ക്  പുസ്തക  ശേഖരം  സംഭാവനയായി  നൽകാം .


പുസ്തകങ്ങൾ  നൽകുന്ന  വ്യക്തികളുടെ  പേരും  മറ്റ്  വിവരങ്ങളും  പുസ്തകത്തിൽ  മുദ്രണം  ചെയ്യുന്നതാണ് . പ്രത്യേക  രജിസ്റ്ററിൽ പുസ്തകത്തിന്റെ  വിവരങ്ങൾ ചേർത്ത് ലൈബ്രറിയിൽ  വായനക്കാർക്ക്  ലഭ്യമാക്കുന്നതാണ് . ഇത്തരം പ്രവർത്തനങ്ങൾ തലമുറകൾക്കു  പ്രചോദനമാകും . ഈ പ്രോജക്ടിലേക്കു  താങ്കളുടെ  സഹായം  ഉറപ്പാക്കുമല്ലോ.


പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയിലെ ബുക്ക് ഡോണേഷൻ പ്രോജെക്ടിലേക്കു പുസ്തകങ്ങളും അത് കേടുകൂടാതെ സൂക്ഷിക്കാൻ ഷെൽഫും നൽകിയ ശ്രീ മാത്യു ലാൽ പി കെ

  പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയിലെ   ബുക്ക്  ഡോണേഷൻ  പ്രോജെക്ടിലേക്കു  പുസ്തകങ്ങളും   അത്  കേടുകൂടാതെ  സൂക്ഷിക്കാൻ  ഷെൽഫും  നൽ...